സ്വർണക്കടത്ത് കേസിൽ വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ എന്തിനാണ് വേവലാതിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
സംസ്ഥാന സർക്കാർ കുറ്റവാളി ആരാണെങ്കിലും സംരക്ഷിക്കില്ല. അന്വേഷണത്തിൽ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആർക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിന് എന്തിനാണ് വേവലാതി. നല്ല സ്പീഡിൽ തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കറെ അനാവശ്യ വിവാദത്തിൽ ഉൾപ്പെടുത്തുകയാണ്. മാസങ്ങൾക്കു മുമ്പ് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ എന്തിന് അവിശ്വാസം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
സാധാരണ ഗതിയിൽ സ്പീക്കർ എന്നത് ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ല. സ്പീക്കറെ അനാവശ്യമായി വിവാദങ്ങളിൽ പെടുത്തുകയാണ്.
Read more
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കുക. ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും. ഗുരുതരമായ കേസാണ് പുറത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.