ചാമ്പിക്കോ; ട്രെന്റിനൊപ്പം വി. ശിവന്‍കുട്ടിയും

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന് പിന്നാലെ ഭീഷ്മ സ്‌റ്റൈല്‍ ട്രെന്‍ഡിനൊപ്പം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. ഭീഷ്മ പര്‍വം സിനിമയിലെ ഫോട്ടോഷൂട്ട് രംഗത്തെ അനുകരിച്ച് എടുത്ത ഫോട്ടോഷൂട്ട് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചാണ് മന്ത്രി ട്രെന്‍ഡ് ഏറ്റുപിടിച്ചത്.

ട്രെന്റിനൊപ്പം, ചാമ്പിക്കോ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും വീഡിയോയില്‍ ഉണ്ട്.

നേരത്തെ പി ജയരാജന്റെ ഭീഷ്മ സ്‌റ്റൈല്‍ വീഡിയോയും വൈറലായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ചരിത്ര-ചിത്ര-ശില്‍പ്പ പ്രദര്‍ശനം നടക്കുന്ന കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വെച്ചായിരുന്നു ജയരാജനും സഖാക്കളും ചാമ്പിക്കോ വിഡിയോ പകര്‍ത്തിയത്.