ഡി.പി.ആര്‍ അപൂര്‍ണം; സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് അനുമതി നല്‍കാന്‍ കഴിയില്ല; വിശദീകരണവുമായി കേന്ദ്രം

 

സില്‍വര്‍ ലൈനിന് തത്കാലം കേന്ദ്ര അനുമതിയില്ല. കേരളം സമര്‍പ്പിച്ച ഡി പി ആര്‍ അപൂര്‍ണ്ണമാണെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും അതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് തത്കാലം അനുവാദം നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി,.

യു ഡി എഫിന്റെ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.