കത്തോലിക്കർക്ക് ചേരാൻ പറ്റാത്ത പാർട്ടിയായി കാണുന്നില്ല; ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച് വൈദികൻ

ഇടുക്കിയിൽ കത്തോലിക്കാ വൈദികൻ ബിജെപി പാർട്ടി അംഗത്വം സ്വീകരിച്ചു. ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപിയിൽ ചേർന്നത്. കൊന്നത്തടി മാങ്കുവ സെന്‍റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികനാണ് ഇദ്ദേഹം.

ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണിതെന്ന് തോന്നുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് പാർട്ടി അംഗത്വം സ്വീകരിച്ചശേഷം പ്രതികരിച്ചത്. പുതിയ കാലത്തിൽ ബിജെപി കത്തോലിക്കർക്ക് ചേരാൻ പറ്റാത്ത പാർട്ടിയായി കാണുന്നില്ല. ചേരുവാനും കാര്യങ്ങൾ പഠിക്കുവാനും എല്ലാവരും ബാധ്യസ്ഥരാണെന്നുമായിരുന്നു ഫാദർ കുര്യാക്കോസിന്റെ വാക്കുകൾ.

ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.എസ് അജി വൈദികനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്ന്. ബിജെപിയിലേക്ക് കടന്നുവരുന്ന ആദ്യത്തെ വൈദികനാണ് ഫാ. കുര്യാക്കോസ് മറ്റം എന്ന് ജില്ലാ നേതൃത്വം പറഞ്ഞു.