ആവേശമായി കൊട്ടികലാശം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍, കോന്നിയില്‍ പൊലീസ് ലാത്തി വീശി

അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടികലാശത്തിന്റെ ആവേശത്തില്‍ മുന്നണികള്‍. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ പ്രചരണവുമായി മുന്നിട്ടിറങ്ങി. അഞ്ചു മണ്ഡലങ്ങളിലും വൈകുന്നേരം ആറുവരെയാണ് പ്രചാരണം നടക്കുക.

പ്രചാരണത്തിന്റെ ആവേശം കൊടുമുടിയേറ്റി റോഡ് ഷോകളുമായി മുന്നണികളുടെ പ്രവര്‍ത്തകര്‍ കളംനിറയുകയാണ്. മുന്‍നിര നേതാക്കളെ ഒപ്പംകൂട്ടിയാണ് സ്ഥാനാര്‍ഥികളുടെ അവസാനറൗണ്ട് റോഡ് ഷോ.

Read more

കൊട്ടികലാശത്തിനിടെ കോന്നിയില്‍ പൊലീസും യു.ഡി.എഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.