ഹോണ്‍ അടിച്ചതിനെചൊല്ലി തര്‍ക്കം; അയല്‍വാസി വീട്ടില്‍ക്കയറി നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഒരാളുടെ നില ഗുരുതരം

വാഹനത്തിന്റെ ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്. കോലഞ്ചേരി പുത്തന്‍കുരിശ് കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകന്‍ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാലിയുടെ നില ഗുരുതരമാണ്. നാലു പേരെയും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Read more

അയല്‍വാസിയായ അനൂപ് എന്നയാളാണ് ആക്രമണം നടത്തിയത്. വാഹനത്തിന്റെ ഹോണ്‍ തുടരെ അടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ അനൂപ്, വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.