സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അമൃത്പാല്‍ സിംഗിന്റെ വീഡിയോ, പഞ്ചാബിനെ രക്ഷിക്കാന്‍ സിഖ് സംഘടനകള്‍ ഇടപടെണമെന്നും ഖാലിസ്ഥാന്‍ നേതാവ്

ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാന്‍ വാദി നേതാവ് പഞ്ചാബ് സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത്. ഒരു വിഡീയോ സന്ദേശത്തിലാണ് പഞ്ചാബിനെ രക്ഷിക്കാന്‍ സിഖ് സംഘടനകളോട് അമൃത്പാല്‍ ആഹ്വാനം ചെയ്യുന്നത് പുറത്തുവന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും , പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത് പാല്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഖാലിസ്ഥാന്‍ വാദം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് ഇയാള്‍ക്കും ഇയാളുടെ സംഘനയായ വാരിസ് പഞ്ചാബിനുമെതിരെ എടുത്തിരിക്കുന്നത്.

പല പേരുകളില്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള അമൃത്പാല്‍ സിംഗ് മാര്‍ച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാളെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ വേഷം മാറി സഞ്ചരിക്കുന്ന ഫോട്ടോകളൊക്കെ ഇതിനിടിയില്‍ പ്രചരിച്ചിരുന്നു. ഇതിനിടെ അമൃത്പാല്‍ സിസിംഗിന്റെ ന്റെ അടുത്ത സഹായിയും ഗണ്‍മാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സര്‍ പൊലീസ് അറസ്റ്റ് ചെയ്തു.