"തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് കെ. സുരേന്ദ്രന്റെ നിർദേശപ്രകാരം"; വ്യാജവാർത്ത പ്രചരിക്കുന്നു, നിയമനടപടിയെന്ന് കെ. സുരേന്ദ്രൻ

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിർദേശപ്രകാരമെന്ന് ശോഭ സുരേന്ദ്രൻ എന്ന പേരിൽ വ്യാജവാർത്ത പ്രചരിക്കുന്നു.

മനോരമ ഓൺലൈനിന്റേതെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നത്. ബിജെപി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയ്യാറാക്കിയെന്ന രീതിയിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്.

വ്യാജവാർത്തകൾക്കെതിരെ മനോരമ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. വ്യാജ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സിപിഎം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു സുരേന്ദ്രൻ പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൻഡിഎയുടെയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചാരണങ്ങളെന്നും സുരേന്ദ്രൻ‌ പറഞ്ഞു.