തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരെ കണ്ടാല്‍ സ്റ്റാലിന്‍ പോലും തലകുനിച്ചുപോകും, കറ തീര്‍ന്ന സ്റ്റാലിനിസമാണ് അവിടെ കാണാന്‍ കഴിയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത് തീര്‍ത്തും ഗുണയിസമാണെന്നും  സ്റ്റാലിന്‍ പോലും തലകുനിക്കുന്ന കറ തീര്‍ത്ത സ്റ്റാലിനിസം ആണ് അവിടെ നടക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകന്‍ എ സ് ജയശങ്കര്‍. യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയുടെ പ്രവര്‍ത്തനത്തെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്

“ഏതൊരു സര്‍ക്കാരിന്റെയും കര്‍ത്തവ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്നതാണ് . അതില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് തുടരാന്‍ ധാര്‍മികതയൊ അവകാശമൊയില്ല. ആ കാര്യത്തില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു . അതിനു ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദികള്‍ ആഭ്യന്തര വകുപ്പില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമാണ് . ഇവരുടെ രണ്ടു പേരുടെയും പിടിപ്പു കേടുകൊണ്ടാണ് ക്രമസമാധാനനില നാള്‍ക്കുനാള്‍ തകരാറിലാവുന്നതും അരാചകത്വം പടര്‍ന്നു പിടിക്കുന്നതും”.തിരുവനംന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അരങ്ങേറിയ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ മുന്‍നിര്‍ത്തി ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകളെ വിശകലനം ചെയ്യുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

“റുമാനിയായിലും കിഴക്കന്‍ ജര്‍മനിയിലും സോവിയറ്റ് യൂണിയനിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിി തകരുകയും ജനങ്ങള്‍ ഇടതുപക്ഷത്തെ വെറുക്കുന്നതിനും കാരണം പെട്ടന്ന് മനസിലാക്കാന്‍ കഴിയുന്ന ഒന്നല്ല. ഇവിടങ്ങളിലെല്ലാം ഭരണം ചില ചട്ടമ്പികളിലേക്ക് ഒതുങ്ങുകയാണ് ചെയ്തത്. ഇവരുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ കണ്ട് ജനം പൊറുതി മുട്ടുകയും അവസാനം ഒരു നിവര്‍ത്തിയുമില്ലാത്ത സാഹചര്യത്തില്‍ ഭരണാധികാരികളെ വലിച്ച് താഴെ ഇടുകയും ചെയ്തു.

കേരളത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ്. പ്രഗത്ഭരായ അനേകം അദ്ധ്യാപകരുണ്ടായ സ്ഥലം. എന്നാല്‍ ആ ക്യാമ്പസില്‍ ജനാധിപത്യമൊ പൗരസ്വാതന്ത്രമൊ ഇല്ല.വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും ചട്ടമ്പികളുടെ ആഞ്ജകള്‍ അനുസരിക്കേണ്ട ഗതികേടുണ്ടാവുക എന്ന് പറഞ്ഞാല്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കുറെകൊല്ലങ്ങളായി ഇതാവര്‍ത്തിക്കുകയാണ്.എസ് എഫ് ഐ എന്ന സംഘടനക്കല്ലാതെ മറ്റാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രം ഇല്ല. മറ്റേതെങ്കിലും സംഘടനയില്‍ ഉള്ളവരാണെങ്കിലും എസ് എഫ് ഐയുടെ അംഗത്വം എടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. അല്ലെങ്കില്‍ ടി സി വാങ്ങി പോകണം. ഇത് രണ്ടുമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല,കറ തീര്‍ന്ന സ്റ്റാലിനിസം. ഫാസിസം എന്ന് പറഞ്ഞാല്‍ മുസ്സോളിനി സായിപ്പ് നാണിച്ച് പോകും.അത്രയും കറ തീര്‍ന്ന സ്റ്റാലിനിസം. ഫാസിസമല്ല സ്റ്റാലിനിസം. സ്റ്റാലിന്‍ പോലും യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐക്കാരെ കണ്ടാല്‍ നാണിച്ച് തല കുനിച്ച് നിന്ന് പോകും. അത്ര കഠിനമായ സ്റ്റ്ാലിനിസമാണ് അവിടെ നടപ്പാക്കിയിരുന്നത്. ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടപ്പിലാക്കിയതാണെന്ന് വിശ്വസിക്കാന്‍ പറ്റില്ല. കാരണം തിരുവനംന്തപുരം ജില്ല കമ്മിറ്റിയുടെയും എ കെ ജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മറ്റിയുടെയും പരിപൂര്‍ണമായ അറിവോടും സമ്മതത്തോടും ഒത്താശയോടും കൂടിയാണ് ഈ ഗുണ്ടായിസം നടന്നിരുന്നത്. ഇപ്പോള്‍ ചില നേതാക്കന്മാരൊക്കെ പറയുന്നുണ്ട് യൂണിവേഴ്‌സിറ്റി കോളേജിലെ മാതൃക ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിവുള്ളതല്ല. അത് എസ് എഫ് ഐയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയതാണ. ഈ
യുണിറ്റ് ഭാരവാഹികളെ ഉടന്‍ തന്നെ നിഷ്‌കാസനം ചെയ്യും. അതുകൊണ്ട് ഈ പ്രശനം തീരും . സത്യത്തില്‍ അങ്ങനല്ല . യൂണിറ്റി ഭാരവാഹികള്‍ എന്ന് പറയുന്നത് ചുടു ചോറ് മാന്തുന്ന കുട്ടി കൊരങ്ങന്മാര് മാത്രമാണ് . ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് യഥാ സമയമുള്ള സെക്രട്ടറിമാരും.

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രേത്യേകത സ്ഥിതി ചെയ്യുന്നത് നഗര ഹൃദയത്തിലാണ് . യു ഡി എഫ് ഭരിക്കുന്ന സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനും മന്ത്രിമാരുെട വാഹനം തടയാനും വലിയ കലാപങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നത് അല്ലെങ്കില്‍
ഉപയോഗിക്കാന്‍ പോകുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ്.ഇത്തരം സാഹചര്യങ്ങളില്‍ പോലീസിന്റെയൊക്കെ ജലപീരങ്കികള്‍ക്കു മുന്നില്‍ നിര്‍ത്തികൊടുക്കാന്‍ സാദാരണ വിദ്യാര്‍ത്ഥികള്‍ പോരാ. തികഞ്ഞ ഗുണ്ടകള്‍ തന്നെ വേണം. അങ്ങനെയുള്ള ഗുണ്ടകളുടെ പരിശീലന കളരിയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. അവിടെ നടക്കുന്ന സകലവിധ ഗുണ്ടായിസത്തിനും പാര്ട്ടിക്ക് ഉത്തരവാദിത്തമുണ്ട്. സിപിഎം എന്ന് പറഞ്ഞാല്‍ പാര്‍ട്ടിക്കു ഉത്തരവാദിത്തം ഉണ്ട് . പക്ഷെ എസ് എഫ് ഐ എന്ന് പറഞ്ഞാല്‍ സംഘടനക്ക് ഉത്തരവാദിത്തം ഇല്ല എന്ന് വേണെങ്കില്‍ പറയാം. എസ് എഫ് ഐ യുടെ തൂലിക നാമത്തില്‍ പ്രവര്‍ത്തിക്കുന്നത് ഗുണ്ടകളണ്. അതുകൊണ്ടാണ് എസ് എഫ് ഐകാരനായ സാധാരണ വിദ്യാര്‍ത്ഥികളെ തല്ലാന്‍ ഈ ഗുണ്ടകള്‍ക്ക് ധൈര്യം കിട്ടിയത്.

എസ് എഫ് ഐ യുടെ ജില്ലാ കമ്മിറ്റി അംഗത്തെ തല്ലാന്‍ വെറും യൂണിറ്റ് ഭാരവാഹിക്കു എങ്ങനെ ധൈര്യം വന്നു. അവരുടെ യോഗ്യത തന്നെ ചട്ടമ്പി ആണെന്നുള്ളതാണ്. അല്ലാതെ എസ് എഫ് ഐ ആണെന്നുള്ളതല്ല. പിന്നീട് ഇതു പാര്‍ട്ടി അറിഞ്ഞില്ല എന്ന് പറയുന്നത് ആളുകളെ വിഡ്ഢി അക്കാന്‍ മാത്രേ ഉപകരിക്കു. എസ് എഫ് ഐ ക്കു ഇങ്ങനെ സമഗ്ര ആധിപത്യം വന്നതിനു പല കാരണങ്ങള്‍ ഉണ്ട്. കെ എസ് യു ദുര്‍ബലമായി. കെ എസ് യു ന്റെ സ്ഥാനത്തേക്ക് മറ്റൊരു പാര്‍ട്ടിക്കും ഉയരാന്‍ സാധിച്ചിട്ടില്ല . എസ് എഫ് ഐ യുടെ ശക്തി കേന്ദ്രങ്ങളായ കോളേജിലൊക്കെ യൂണിവേഴ്‌സിറ്റി കോളേജിന്റെ മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമിശാത്രപരമായി ഇവിടങ്ങളില്‍ വലിയ ഗുണ്ടായിസം ആവശ്യമായി വരുന്നില്ല. മഹാരാജാസ് കോളേജില്‍ ഉണ്ടാകുന്ന മൊത്തം പ്രശ്‌നങ്ങള്‍ക്ക് കാരണം 7 അധ്യാപകരാണ്.175 ഓളം അധ്യാപകരുള്ള കോളേജില്‍ വെറും 7 പേര് വിചാരിച്ചാല്‍, ഒരു കശാപ്പു ശാലയാക്കി മട്ടന്‍ സാധിക്കും.അങ്ങനെയാണ് അഭിമന്യുവിന്റെ സംഭവം അടക്കം ഉണ്ടായതു . ഇതിന്റെയൊക്കെ പിന്നില്‍ അധ്യാപകരുടെ കുത്തി തീരിപ്പ് വളരെ വ്യക്തമായിട്ടുണ്ട് .

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചത് കുട്ടികളുടെ മാത്രം ഇഷ്ടത്തിനല്ല . അത് ഈ ഏഴധ്യാപകരുടെ താല്പര്യ പ്രകാരം ഈ എസ് എഫ് ഐ കാരായ കുട്ടികുരങ്ങന്മാരായ വിദ്യാര്ഥികളെകൊണ്ട് കസേര കത്തിച്ചതാണ് .എന്നിട്ട് എന്ത് സംഭവിച്ചു . ഒരു ഡെപ്യൂട്ടി ഡയറക്ടറെ കൊണ്ടുവന്നു . അദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് ഒരു ചരിത്ര രേഖയാണ്. പ്രിന്‍സിപ്പാലിന്റെ കുഴപ്പംകൊണ്ടാണെന്നും വിദ്യാര്‍ത്ഥികള്‍ നിരപരാധികളും അധ്യാപകര്‍ക്കിതില്‍ പങ്കുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട് . ഇതുപോലെയൊക്കെ സംഭവിക്കുന്നതിന്റെ കരണം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ കോളേജ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ നടക്കുന്ന സംഘടന പ്രവര്‍ത്തനത്തിന്റെ കാഠിന്യം കാണ്ട് കൂടിയാണ്.

എ കെ ജി സിറ്റി എന്ന ഒരു സംഘടനയുണ്ട്. ഐ എസ് നെ പോലൊരു സംഘടനയാണ് എ കെ ജെ സി ടി. അവരാണ് ഈ വിദ്യാര്‍ഥികളെകൊണ്ട് ഇത്തരം കൊള്ളരുതായ്മകള്‍ ചെയ്യിക്കുന്നത്. അത് യൂണിവേഴ്‌സിറ്റിയിലായാലും വിക്ടോറിയയിലായാലും ബ്രണ്ണന്‍ കോളേജിലായാലും മഹാരാജാസിലായാലും ശരിയാണ് . മഹാരാജാസില്‍ വളരെ വളരെ ശരിയാണ് . എനിക്ക് വ്യക്തിപരമായി പറയാന്‍ കഴിയും. അധ്യാപകരുടെ ഒത്താശ പ്രിന്‍സിപ്പല്‍മാരുടെ നിസ്സംഗത ,ഭയം,കഴിവില്ലായ്മ , പ്രാപ്തിക്കൊറവ് ഇതൊക്കെ കാരണമാണ്. ഇതില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയില്ല . സാംസ്‌കാരിക നായകന്മാര് സമ്മതിക്കില്ല .അക്കാദമിക സ്വാതന്ത്രം എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കും . മഹാരാജ് കോളേജിലൊക്കെ വിഷയം ഉണ്ടായപ്പോള്‍ സാംസ്‌കാരിക നായകന്മാര്‍ മാനത്തേക്ക് നോക്കി കുരക്കുകയും ഓലി ഇടുകയും ചെയ്തു. മഹാരാജാസിലെ മഹത്വം അങ്ങനെയാണ് എങ്ങനെയാണ് കസേര കത്തിക്കുന്നത് സര്‍ഗാത്മക സ്വാതന്ത്രത്തിന്റെ ഭാഗമാണ് എന്നൊക്കെ ചില പുങ്കവന്മാര് പറഞ്ഞു. ഇവരെയൊക്കെ കവല മടല് വെട്ടി അടിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്. സാംസ്‌കാരിക നായകന്മാര് തിരുത്തരവാദപരമായ പ്രസ്താവനകള്‍ ചെയ്ത് കുട്ടികളെ കൂടുതല്‍ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നത് .അങ്ങനെയാണ് അഭിമന്യുവിനെ പോലെയുള്ള രക്തസാക്ഷികള്‍ അവിടെയുണ്ടായത്. രു രക്തസാക്ഷിയെ സ്ൃഷ്ടിക്കാനുള്ള എല്ലാ സാഹചര്യവും അവിടെയുണ്ട്. കാരണം ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവസരം നിഷേധിക്കുമ്പോള്‍ ഇതിലും വലിയ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകും. ഇവര്‍ കുറുവടികള്‍ കൊണ്ട് തീവ്രവാദികളെ നേരിടുമ്പോള്‍ അവര്‍ കഠാര കൊണ്ട് വിപ്ലവകാരികളെ നേരിടും . അതാണ് അഭിമന്യു എന്ന രക്തസാക്ഷിയെ കിട്ടിയത് . പാര്‍ട്ടിക്ക് അതുകൊണ്ട് ഗുണമുണ്ടായി . മൂന്നരക്കോടി പത്തു ലക്ഷം രൂപ പിരിച്ചു. അതില്‍ അറുപതു ലക്ഷം അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി ചിലവഴിക്കുകയും ബാക്കി പണം കൊണ്ട് സ്മാരകം പണിയുകയും ചെയ്യാനായി . രക്തസാക്ഷി എന്ന് പറയുന്നത് ലാഭ കച്ചവടമാണ് . ഇതിനെല്ലാം ശേഷം ചെയ്തതൊക്കെ തെറ്റായിപ്പോയി യൂണിവേഴ്‌സിറ്റി കോളേജില്‍ തെറ്റായ മാതൃകയാണ് എന്ന് പറയുകയും ചെയ്യുന്നത് ശുദ്ധമായ അസംബധമാണ് . അത് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 20 ല്‍ 19 പോയി 140 ല്‍139 ഉം
പോകുന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ നോക്ക് . സി ഓ ടി നാസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീര്‍ എം എല്‍ എക്കുള്ള പങ്ക് ,നെടുങ്കടം കസ്റ്റഡി കൊലപാതകം , അന്തൂരിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യ , സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണം ഇതിനെല്ലാം പുറമെയാണ് യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ . അതിനൊപ്പം പി സ് സി പരീക്ഷയില്‍ അടക്കം നടക്കുന്ന തട്ടിപ്പുകള്‍ . ഈ നാട്ടിലെ തൊഴിലില്ലാത്ത യുവാക്കളുടെ വോട്ടു മേടിച്ചാണ് ഈ പാര്‍ട്ടി അധികാരത്തില്‍ വന്നത് . ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് എതിരായിട്ടുള്ള അതിശക്തമായ ജനവികാരമാണ് പിണറായി വിജയനെ ഇന്ന് മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത് . അഴിമതിക്കെതിരായ വികാരമാണ് ഇവരെ ഈ സ്ഥാനത്ത് എത്തിച്ചത്. ജനങ്ങളെ സംബന്ധിച്ചു സ്വര്യജീവിതം വളരെ പ്രധാനപെട്ടതാണ് . ഏറ്റവും കുറച്ചു ഭരിക്കുന്ന ഗവണ്‍മെന്റാണ് ഏറ്റവും നല്ലതെന്നു പറഞ്ഞ പഴയ പാശ്ചാത്യ യുറ്റിലിട്ടേറിയന്‍ ഫിലോസഫേര്‍സ് പറഞ്ഞത് ഏതൊരു സര്‍ക്കാരിന്റെയും കര്‍ത്തവ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്നതാണ് . അതില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് തുടരാന്‍ ധാര്‍മികതയൊ അവകാശമൊയില്ല. ആ കാര്യത്തില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു . അതിനു ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദികള്‍ ആഭ്യന്തര വകുപ്പില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമാണ് . ഇവരുടെ രണ്ടു പേരുടെയും പിടിപ്പു കേടുകൊണ്ടാണ് ക്രമസമാധാനനില നാള്‍ക്കുനാള്‍ തകരാറിലാവുന്നതും അരാചകത്വം പടര്‍ന്നു പിടിക്കുന്നതും”.