കോന്നിയില്‍ കലാശക്കൊട്ടിന് എത്തിയില്ല; വിവാദം അനാവശ്യം: അടൂര്‍ പ്രകാശ്

കോന്നില്‍ താന്‍ കലാശക്കൊട്ടിന് എത്താതിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ് എം.പി. വൈകുന്നേരം ആറ് മണിവരെ താന്‍ പ്രചാരണ രംഗത്ത് സജ്ജീവമായി ഉണ്ടായിരുന്നെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മുന്‍മ്പും താന്‍ കലാശക്കൊട്ടില്‍ പങ്കെടുക്കാറില്ലായിരുന്നെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് അടൂര്‍ പ്രകാശ് എം.പി പങ്കെടുത്തില്ല. ഇത് വിവാദമായതിനെതുടര്‍ന്ന് പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളോട് അദ്ദേഹം വിശദീകരിക്കുകയായിരുന്നു.

യുഡിഎഫില്‍ അനൈക്യമാണെന്ന തരത്തില്‍ വാഖ്യാനിക്കുനത് നിര്‍ഭാഗ്യകരമാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന ചില സ്ഥലങ്ങളില്‍ ജനപങ്കാളിത്തം കുറഞ്ഞത് കാര്യമാകേണ്ടതില്ലെന്നും അത് സ്വഭാവികമാണെന്നും അടൂര്‍ പ്രകാശ് എം.പി മാധ്യമങ്ങളോട് പറഞ്ഞു.

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്തിയാക്കാത്തതില്‍ അടൂര്‍ പ്രകാശിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വലുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പി.മോഹന്‍രാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം താന്‍ അറിഞ്ഞില്ലെന്നും  പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. ഇതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.