തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; പൊലീസുകാരന്റെ കാല്‍മുട്ടില്‍ വെടിയുണ്ട തുളച്ചുകയറി

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസുകാരന് പരുക്ക്. പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനാണ് പരുക്കേറ്റത്.

കാല്‍മുട്ടില്‍ വെടിയുണ്ട തുളച്ചുകയറിയ നിലയില്‍ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.