ട്രെയിന്‍ യാത്രയ്ക്കിടെ ദയാബായിക്ക് നേരെ അധിക്ഷേപം

സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനിലാണ് സംഭവം. എറണാകുളത്ത് ചൈല്‍ഡ് ലൈനിനന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ദയാബായിക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്.

തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി സഹയാത്രികരായിരുന്ന ഒരു കുടുംബം അധിക്ഷേപിച്ചു എന്ന് ദയാബായി പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടു എന്നും അധിക്ഷേപിച്ച വരെ കണ്ടെത്തുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്(ആര്‍.പി.എഫ്) അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയായ ദയാബായി 50 വര്‍ഷത്തിലധികമായി മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനം നടത്തി വരികയാണ്.