കോട്ടയത്ത് പാമ്പുകടിയേറ്റ് ഏഴ് വയസുകാരി മരിച്ചു

പാമ്പുകടിയേറ്റ് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 7 വയസുകാരി ആത്മജയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളാണ് ആത്മജ. കുരുവിക്കൂട് എസ്ഡി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ. ഇന്ന് ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് ആത്മജയ്ക്ക് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു.

Read more