മോട്ടോര്‍ വാഹന നിയമ ഭേദഗതി: പിഴത്തുക പുതുക്കി നിശ്ചയിക്കുമെന്ന് ഗതാഗത മന്ത്രി

വാഹന നിയമ ലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വൈകിയാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടു നല്‍കിയതില്‍ സന്തോഷമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളു. പഴയ പിഴത്തുക പുനഃസ്ഥാപിക്കാതെ നിരക്ക് പുതുക്കി നിശ്ചയിക്കും. ഇപ്പോഴത്തെ വര്‍ദ്ധന ലഘൂകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവ് വരുത്തിയത്.

Read more

സെപ്റ്റംബര്‍ 16 മുതല്‍ ഗുജറാത്തില്‍ പുതിയ പിഴസംവിധാനം നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.