സരോജിനി ബാലാനന്ദന് എൺപത്തിമൂന്നാം പിറന്നാൾ

സി പി ഐ എമ്മിന്റെ മുതിർന്ന നേതാവും മുൻ സംസ്ഥാന കമ്മറ്റി അംഗവും,  പോളിറ്റ് ബ്യുറോ അംഗമായിരുന്ന ഇ.  ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദന് എൺപത്തി മൂന്നാം പിറന്നാൾ. ഇന്ന്, സരോജിനി ബാലാനന്ദന്റെ കളമശേരിയിലെ വസതിയിൽ നടന്ന പിറന്നാൾ ആഘോഷ ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട നിരവധി പേർ കേരളത്തിലെ ഏറ്റവും സീനിയറായ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ അവർക്കു ജന്മദിന ആശംസകൾ നേരാൻ എത്തിച്ചേർന്നു.


സരോജിനിയോടൊപ്പം പ്രവർത്തിച്ച ഓർമ്മകൾ നേതാക്കൾ ചടങ്ങിൽ പങ്ക് വച്ചു. വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അവർ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

Read more

സി പി ഐ [എം]  സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, മുൻ എം. പി ഡോ. സെബാസ്റ്റ്യൻ പോൾ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ. എൻ രവീന്ദ്രനാഥ്, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈൻ, സി പി ഐ എം എറണാകുളം ജില്ലാ സെക്രെട്ടറി സി. എൻ മോഹനൻ തുടങ്ങി നിരവധി പേർ ആശംസകൾ നേർന്ന് സംസാരിച്ചു.