'ഒരു മാധ്യമ മേലാളന്റെയും പിന്തുണ എനിക്ക്‌ വേണ്ട, ആരും ക്ലാസെടുക്കാൻ വരേണ്ട, നട്ടെല്ല് വളയ്ക്കാനുമില്ല'; പ്രതികരണവുമായി പി.വി അൻവർ

നിലമ്പൂർ മണ്ഡലത്തിൽ നിന്ന് എം.എൽ.എ അപ്രത്യക്ഷനായ വാർത്ത വന്നതിന് പിന്നാലെ രൂക്ഷഭാഷയിൽ പ്രതികരണവുമായി പി.വി അൻവർ എം.എൽ.എ രം​ഗത്ത്.

നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മുങ്ങിയത്‌ താനല്ല വാർത്ത കൊടുത്ത റിപ്പോർട്ടറുടെ തന്തയാണെന്നാണ് ആദ്യം വാർത്തയോട് പ്രതികരിച്ച് പി.വി അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും.നിന്റെയൊക്കെ മുൻപിൽ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട.പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കുമെന്നും അൻവർ പറഞ്ഞു.

അതേസമയം അൻവർ എം.എൽ.എയെ കാണാനില്ലെന്ന വാർത്തകൾ വന്നതിന് പിന്നാലെ ആഫ്രിക്കയിലേക്ക് പോയ നിലമ്പൂർ എം.എൽ.എയെ തേടി സിയെറ ലിയോൺ പ്രസിഡൻറിൻറെ ഫെയ്സ്ബുക്ക് പേജിൽ യു.ഡി.എഫ് സൈബർ പോരാളികൾ എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വിമർശകർക്കും വാർത്ത നൽകിയ മാധ്യമപ്രവർത്തകനുമെതിരെ അതിരൂക്ഷമായ ഭാഷയിൽ അൻവർ പ്രതികരിച്ചത്.

ബിസിനസ് ആവശ്യാർത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അൻവർ നിലവിലുള്ളത്. കോവിഡ് സാഹചര്യം നില നിൽക്കുന്നതിനാൽ എം.എൽ.എ തിരിച്ചെത്താൻ വൈകുമെന്നാണ് സൂചന.