തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ; പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു; വരുമാനം കുറവായ പഞ്ചായത്തുകളുടെ കൈപിടിച്ച് സര്‍ക്കാര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 210.51 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 149.53 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10.02 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.05 കോടിയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 25.72 കോടിയും, കോര്‍പറേഷനുകള്‍ക്ക് 18.18 കോടി രൂപയുമാണ് ലഭിക്കുക.

Read more

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ മാസം ആകെ 3297 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 1905 കോടി പദ്ധതി വിഹിതത്തിന്റെ ആദ്യ ഗഡുവാണ്. മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യ ഗഡു 1377 കോടി രൂപയും നല്‍കി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റുകള്‍ക്കുമായി നേരത്തെ 15 കോടി രൂപ ഗ്യാപ് ഫണ്ടും അനുവദിച്ചിരുന്നു.