എറണാകുളത്ത് ചോറ്റാനിക്കരയിൽ 19 കാരി ക്രൂരപീഡനത്തിന് ഇരയായി. അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
Read more
പെൺകുട്ടി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. പെൺകുട്ടിയെ അതിക്രൂരമായിട്ടാണ് പീഡനത്തിന് ഇരയാക്കിയത് എന്ന് വ്യക്തമായി. കഴുത്തിൽ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവിൽ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും പോലീസ് സംശയിക്കുന്നു.