മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോഴിക്കോട് വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ ഇസുസു വാഹനത്തില്‍ അഞ്ച് പേരടങ്ങിയ സംഘം പിന്തുടര്‍ന്നത്. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെയാത്രയെന്നത് സംശയത്തിന് ഇടനല്‍കിയതോടെയാണ് നടക്കാവ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നിട് ജാമ്യത്തില്‍വിട്ടയക്കുകയും ചെയ്തു.
മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സംശയകരമായി പിന്തുടര്‍ന്നതിന് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രിയും എസ്‌കോര്‍ട്ട് വാഹനങ്ങളും. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇസുസു യാത്രികര്‍ പിന്തുടരുകയായിരുന്നു.
രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരമെന്നത് സംശയത്തിനിടയാക്കി. വാഹനവ്യൂഹത്തിനിടയില്‍ കയറിയ ഇവരോട് പൊലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ലെന്നതും പൊലീസ് നടപടിക്ക് കാരണമായി. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
Read more
ഇവരുടെ കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവരെ ചോദ്യം ചെയ്യലിനും അറസ്റ്റ് രേഖപ്പെടുത്തലിനും ശേഷമാണ് ജാമ്യത്തില്‍ വിട്ടത്. ഇസുസു വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്റ്റേഷനില്‍ തന്നെ പിടിച്ചിട്ടിട്ടുണ്ട്.