കേരള അഡ്വെര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ കൊച്ചി സോണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള അഡ്വെര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (K3A)യുടെ കൊച്ചി സോണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലീഡ്‌സ് അഡ്വെര്‍ടൈസിങിന്റെ കെ വി കൃഷ്ണകുമാര്‍ ആണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി പോപ്പിന്‍സ് മീഡിയ സൊല്യൂഷന്‍സിന്റെ പ്രജീഷ് ഒ പിയേയും തിരഞ്ഞെടുത്തു. 2024-26 കാലത്തേക്കുള്ള കേരള അഡ്വെര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്റെ കൊച്ചി സോണ്‍ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്.

ഇന്‍ഫോക്കസ് മീഡിയ സൊല്യൂഷന്‍സിന്റെ ബിനോ പോള്‍ ആണ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്. കാത്തെ അഡ്വെര്‍ടൈസിങിന്റെ സുനില്‍ കാത്തെ വൈസ് പ്രസിഡന്റായി. ജോയിന്റ് സെക്രട്ടറിയായി സെന്‍ട്രല്‍ അഡ്വെര്‍ടൈസിങിന്റെ ശിവകുമാറിനേയും തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്. എബി ജോര്‍ജ് , നൗഫല്‍ , അനില്‍ നായര്‍ , മുഹമ്മദ് ഫൈസല്‍, ബാലകൃഷ്ണന്‍ പെരിയ.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായി രാജു മേനോന്‍, ജോണ്‍സ് വളപ്പില, കുര്യാക്കോസ് ജോസ് , രാജീവ് എ ടി , ഷൈന്‍ പോള്‍ , സന്ദീപ് നായര്‍ എന്നിവരേയും തിരഞ്ഞെടുത്തിട്ടുണ്ട്.