IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

സഞ്ജു വിശ്വനാഥ് സാംസണ്‍- മലയാളികളുടെ അഭിമാന പുത്രന്‍ അതാണ് സഞ്ജു സാംസണ്‍. ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ വെറുതെ പൊട്ടിമുളച്ച താരമല്ല സഞ്ജു സാംസണ്‍. സഞ്ജു ഐപിഎല്‍ കളി തുടങ്ങിയ അന്ന് മുതല്‍ സഞ്ജുവിന്റെ ബാറ്റിംഗ് പൂരിപക്ഷം മലയാളികളും ആസ്വദിക്കുന്നപോലെ ഞാനും ആസ്വദിച്ചിട്ടുണ്ട്. മുന്‍പ് സച്ചിനും യുവിയും ബാറ്റ് ചെയ്യുമ്പോള്‍ ഉള്ള ഒരു ഫീല്‍ ആണ് സഞ്ജു ക്രീസില്‍ വന്നാല്‍ ഉണ്ടാവുന്നത്.

സഞ്ജു പെട്ടെന്ന് ഔട്ട് ആവല്ലേ എന്നാണ് പ്രാര്‍ത്ഥന. എന്നാല്‍ ആ സഞ്ജു സാംസണ്‍ ഇന്ന് നമ്മുടെ മലയാളികളുടെ എല്ലാവരുടെയും അഭിമാനമായി ipl എന്ന ലോക ക്രിക്കറ്റ് ലീഗിന്റെ തലപ്പത്തു സാഷാള്‍ വിരാട് കോഹ്ലിക്ക് തൊട്ടു
താഴെ നിക്കുന്നു. ഇപ്പോള്‍ ipl ല്‍ ഒരു ടീമിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നയിക്കുന്നു. വേറെ എന്ത് വേണം ഒരു മലയാളി ക്രിക്കറ്റ് ആരാധകനു അഭിമാനിക്കാന്‍. മലയാളിക്ക് ഒരു കുഴപ്പമുണ്ട് ആരും വളരുന്നത് ഇഷ്ടമല്ല എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ ആരും അങ്ങിനെ കാണിക്കരുത്, വളരെ അധികം കഷ്ടപ്പാടും ബുദ്ധിമുട്ടും ഇല്ലാതെ കേരളത്തില്‍ നിന്നും ഒരാള്‍ക്ക് ഈ ഒരു ലെവലില്‍ എത്താന്‍ സാധിക്കില്ല.

സഞ്ജുവിന്റെ കഴിവ് എന്താണ് എന്ന്‌ തിരിച്ചറിഞ്ഞത് കൊണ്ടാണ് ബട്‌ലര്‍, അശ്വിന്‍ ഇങ്ങനെ മുതിര്‍ന്ന താരങ്ങള്‍ ഉണ്ടായിട്ടും സഞ്ജു രാജസ്ഥാന്‍ ടീമിന്റെ തലപ്പത്തു നിക്കുന്നതും അന്തസായി ടീമിനെ കൊണ്ട് നടക്കുന്നതും. സഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട് ആദ്യത്തെ ബോള്‍ സിക്‌സ് അടിക്കാന്‍ പറ്റുന്ന ബോള്‍ ആണെങ്കില്‍ അടിച്ചിരിക്കും എന്ന് , ആ ആറ്റിട്യൂഡിനു ഒരു വിത്യാസം വന്നില്ലെങ്കിലും ക്രിക്കറ്റ് പണ്ഡിതന്മാര്‍ എപ്പോഴും പാടി നsക്കുന്ന ഒരു കാര്യം ഉണ്ട് consistancy, അതില്‍ സഞ്ജുവിന് ഈ സീസണില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.

ഇതുവരെ ഉള്ള കളികള്‍ പരിശോധിച്ചാല്‍ 4 ഫിഫ്റ്റി അടിച്ചത് സഞ്ജു മാത്രം. സഞ്ജു ഒരു ടീം പ്ലയെര്‍ ആണ് individual നോക്കാതെ ടീമിലെ സഹതാരങ്ങളെ കൂടി മനസ്സില്‍ ഓര്‍ക്കാന്‍ സഞ്ജു ഒരിക്കലും മറന്നിട്ടില്ല. അതിനു ഉദാഹരണം ആണ്. ജയ്സ്വാലിന്റെ ഈ സീസണിലെ സെഞ്ചുറിയും കഴിഞ്ഞ സീസണില്‍ വൈഡ് ബോള്‍ കൊട്ടിയിട്ടു ജയ്സ്വാളിനെ കൊണ്ട് സെഞ്ചുറി അടിപ്പിച്ചതും.

അയാള്‍ ആകെ മാറിയിരിക്കുന്നു. കുരക്കുന്നവര്‍ കുരക്കട്ടെ സഞ്ജു ഇവിടെ ഒക്കെ തന്നെ കാണും. രോഹിതിന് ശേഷം ബിസിസിഐ  പൊളിറ്റ്ക്സ് കളിച്ചില്ലേല്‍ ഒരു പക്ഷേ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആയും നമുക്ക് സഞ്ജുവിനെ കാണാന്‍ സാധിക്കും. സഞ്ജു ചുമ്മാ വന്നതല്ല കാട്ടുതീയാണ് അവന്‍. അത് അണയണമെങ്കില്‍ അസ്തമനം കാണണം. വളര്‍ന്നു വരുന്ന കേരളത്തിലെ പുതിയ തലമുറയ്ക്ക് സഞ്ജു ഒരു പ്രചോദനമാകട്ടെ.

എഴുത്ത്:  പ്രവീണ്‍ വി. ആലപ്പുഴ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍