'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാൻവി കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ പിന്നാലെ നടന്ന് വീഡിയോ പകർത്തിയ പാപ്പരാസികളോട് ജാൻവി കയർത്ത് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തെറ്റായ ആംഗിളിൽ നിന്നും വീഡിയോ പകർത്താൻ ശ്രമിക്കുന്ന പാപ്പരാസിയോട് അങ്ങനെ ചെയ്യരുതെന്ന് ജാൻവി പറയുന്നതായി വീഡിയോയിൽ കാണാം.

പിന്നിൽ ക്രിക്കറ്റ് ബോളുകൾ പതിച്ച ചുവന്ന വസ്ത്രമാണ് ജാൻവി ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് പാപ്പരാസികളെ വിമർശിച്ചുകൊണ്ട് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്.

Read more

അതേസമയം റൊമാന്റിക് സ്പോർട്സ്- ഡ്രാമ ഴോണറിലാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി ഒരുങ്ങുന്നത്. ശരൺ ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021-ൽ പ്രഖ്യാപിച്ച ചിത്രം പ്രീ പ്രൊഡക്ഷൻ കാരണം നീണ്ടുപോവുകയായിരുന്നു. മെയ് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.