കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ച് ബിജെപി. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ എംപിയുമായ പൂനം മഹാജന് ഇക്കുറി ലോകസഭയിലേക്ക് സീറ്റ് നല്‍കിയില്ല. പകരം മുന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉജ്ജ്വല്‍ ദിയോറായി നികത്തെയാണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തുവര്‍ഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ വിരുദ്ധവികാരമുണ്ടെന്ന സര്‍വേകളുടെ അടിസ്ഥാനത്തിലാണ് പൂനം മഹാജന് ബിജെപി സീറ്റ് നിഷേധിച്ചത്.

പൂനം മഹാജന്‍ കഴിഞ്ഞ രണ്ടു തവണയും പ്രതിനിധീകരിച്ച മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലമായിരുന്നു. 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു ഉജ്ജ്വല്‍ നികം. പ്രമോദ് മഹാജന്‍ വധക്കേസിലും അദ്ദേഹം അഭിഭാഷകനായിരുന്നു. 2016-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.