കലാപ ആഹ്വാനം. ഇനി വീട്ടിലിരിക്കുമോ കങ്കണ ? 

ബംഗാളിൽ ഗുജറാത്ത് മോഡൽ കലാപത്തിന് ആഹ്വാനം ചെയ്ത കങ്കണ റണാവത്തിനെ ട്വിറ്റർ സ്ഥിരമായി നീക്കിയതിനെ തുടർന്ന് ബോളിവുഡിലും താരത്തിന് മങ്ങൽ.ഇതിനോടകം ചില പ്രോജക്ടുകൾ അവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.  പ്രേക്ഷക പിന്തുണ നഷ്ടപ്പെട്ടതോടെ  അണിയറയിലിരിക്കുന്ന കൂടുതൽ പ്രോജക്ടുകൾ താരത്തെ കൈയൊഴിയുമെന്നാണ് സൂചന.


കങ്കണയിൽ നിന്നും രക്ഷ നേടാൻ ഇനി മറ്റൊരു വാക്സിൻ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് നടൻ ജുനൈദ് ഷെയ്ഖ് പ്രതികരിച്ചത്.  ‘ 2000- ലെ വിശ്വരൂപവുമായി  മോദിജി വീണ്ടും വരണം ‘ എന്ന കങ്കണയുടെ ട്വീറ്റ്  ഔദ്യോഗിക കണക്കുപ്രകാരം 1,044 പേർ മരിക്കുകയും 223 പേരെ കാണാതാവുകയും 2500 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗുജറാത്ത് കലാപം പോലെ ഒന്നാണെന്ന ആരോപണം അവരിതു വരെ നിഷേധിച്ചിട്ടില്ല.

സിനിമാതാരങ്ങളിൽ പലർക്കും രാഷ്ട്രീയമുണ്ടാകും. അതെല്ലാം അവരുടെ സ്വാതന്ത്ര്യം. എന്നാൽ  വംശീയതയും മതവെറിയും കൊണ്ടുനടക്കുന്ന ഈ സ്ത്രീയെ ഇനിയെങ്കിലും  വീട്ടിലിരുത്തണം എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ഇതിനിടെ ‘കൂ’ എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം കങ്കണയെ  തങ്ങളുടെ ആപ് ഉപയോഗിക്കുന്നതിന്  സ്വാഗതം ചെയ്തതായി വാർത്തയുണ്ട്.