റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് 'പൊതിയാത്തേങ്ങ'

റെയിൽവേ വിഹിതത്തിൽ കേരളത്തിനു വിവിധ പദ്ധതികൾക്കു പണം ലഭിക്കുമെങ്കിലും വേഗത്തിലാകുന്നതു കുറുപ്പന്തറ-ചിങ്ങവനം, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ മാത്രമാകും. കഴിഞ്ഞ രണ്ടു ബജറ്റുകളിലും 1000 കോടിരൂപ വീതം ലഭിച്ചെങ്കിലും പകുതി മാത്രമാണു കേരളത്തിൽ ചെലവാക്കാൻ കഴിഞ്ഞത്.

എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ കേരളത്തിനു കിട്ടുന്ന ബജറ്റ് വിഹിതം പൊതിയാത്തേങ്ങ പോലെയാണ്. അങ്കമാലി-എരുമേലി ശബരി പാത (114 കിലോമീറ്റർ), അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡ് അനുമതിയില്ല. അതിനാൽ പണം ലഭിച്ചാലും ചെലവാക്കാൻ കഴിയില്ല.

കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസി) തലശേരി-മൈസൂരു പാത, തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത, ബാലരാമപുരം–വിഴിഞ്ഞം സീപോർട്ട് പാത, എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിങ്ങനെ നാലു പദ്ധതികൾ റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തതയില്