സിംഗിള്‍ മദര്‍ ജീവിതം അവസാനിപ്പിച്ച് അമേയ; എന്‍ഗേജ്ഡ് ആയെന്ന് അറിയിച്ച് ജിഷിനും നടിയും

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരാകുന്നു. ഇന്നലെയാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും പങ്കുവച്ചത്. ”അവളും അവനും യെസ് പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈന്‍സ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി” എന്ന് അമേയയും ജിഷിനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നടി വരദയാണ് ജിഷിന്‍ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇരുവരും മൂന്ന് വര്‍ഷം മുന്‍പ് വിവാഹമോചിതരായി. അമേയയുടെതും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തില്‍ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിഷിന്‍ മോഹന്‍-അമേയ നായര്‍ ബന്ധത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകള്‍ വന്നിരുന്നു.

View this post on Instagram

A post shared by Ameya (@ameya_nair_)

ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്. അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നായിരുന്നു ജിഷിന്‍ മുമ്പ് മറുപടി പറഞ്ഞിട്ടുള്ളത്.

വിവാഹമോചനത്തിന് ശേഷം താന്‍ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതില്‍ നിന്നുള്ള മോചനത്തിന് കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമായിരുന്നു ജിഷിന്‍ പറഞ്ഞത്. നടി വരദ ആണ് ജിഷിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. അമേയയും വിവാഹമോചിതയാണ്. അമേയക്ക് രണ്ട് മക്കളുണ്ട്.

Read more