100 ദിവസം കൊണ്ട് അനുമോള്‍ നേടിയത് എത്ര? സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയായി നടി

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയായി നടി അനുമോള്‍. 100 ദിവസത്തെ കടുത്ത മത്സരത്തിനും പിആര്‍ വിവാദങ്ങള്‍ക്കും ഇടയിലാണ് അനുമോള്‍ കപ്പ് സ്വന്തമാക്കിയത്. പ്രതിഫലം, ക്യാഷ് പ്രൈസ്, ആഡംബര കാര്‍ തുടങ്ങിയ സമ്മാനങ്ങള്‍ എല്ലാം ചേര്‍ത്ത് ഏകദേശം ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോള്‍ എത്തുന്നത്.

പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം വീട്ടില്‍ പൂര്‍ത്തിയാക്കിയപ്പോള്‍, അനുമോള്‍ക്ക് പ്രതിഫലമായി മാത്രം ലഭിച്ചത് ഏകദേശം 65 ലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് വിജയിക്കുള്ള ക്യാഷ് പ്രൈസും അനുമോള്‍ ഏറ്റുവാങ്ങി.

വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയില്‍ നിന്ന്, ‘ബിഗ് ബാങ്ക് വീക്ക്’ ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികള്‍ നേടിയ തുക കുറച്ചതിന് ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോള്‍ക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്. ഈ സമ്മാനത്തുകയ്ക്ക് നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഏകദേശം 30% വരെ നികുതി നല്‍കേണ്ടി വരും. നികുതി കിഴിച്ചുള്ള തുകയായിരിക്കും അനുമോള്‍ക്ക് കൈമാറുക.

Read more

ശമ്പളത്തിനും ക്യാഷ് പ്രൈസിനും പുറമെ, മാരുതി വിക്ടോറിയസ് കാറും അനുമോള്‍ക്ക് ലഭിക്കും. ഈ കാറിന്റെ ഓണ്‍-റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം രൂപ മുതല്‍ 24 ലക്ഷം രൂപ വരെയാണ്. അതേസമയം, ഈ സീസണില്‍ കോമണറായി എത്തിയ അനീഷ് ആണ് ഫസ്റ്റ് റണ്ണര്‍അപ്പ്. മൂന്നാം സ്ഥാനം ഷാനവാസും നാലാം സ്ഥാനം നെവിനും അഞ്ചാം സ്ഥാനം അക്ബറും സ്വന്തമാക്കി.