പാല സജി മുതല്‍ ലക്ഷ്മി പ്രിയ വരെ; 'ബിഗ് ബോസ്' നാലാം സീസണിലെ സാദ്ധ്യതാ ലിസ്റ്റ്...

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ലോഗോ പുറത്തു വിട്ടതു മുതല്‍ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള സജീവ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയ താരം പാല സജി മുതല്‍ സന്തോഷ് പണ്ഡിറ്റ് വരെയുള്ളവരെ പേരുകളാണ് നാലാം സീസണിനായി ഉയര്‍ന്നു കേള്‍ക്കുന്നത്.

മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ പാല സജി എന്തായാലും ബിഗ് ബോസില്‍ എത്തുമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. കഴിഞ്ഞ സീസണില്‍ തന്നെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ പേരായിരുന്നു ജിയ ഇറാനിയുടേത്. സീസണ്‍ 3-യിലെ മത്സാര്‍ത്ഥിയായ റിതു മന്ത്രയുടെ പേരിനൊപ്പം ആയിരുന്നു ജിയയുടെ പേരും വാര്‍ത്തകളില്‍ ഇടം നേടിയത്.

ജിയ ഇറാനി നാലാം സീസണിലുണ്ടായേക്കാമെന്ന് പറയപ്പെടുന്നു. ബിഗ് ബോസിന് മുമ്പ് എത്തിയ മലയാളി ഹൗസിലൂടെ വിമര്‍ശകരുടെ പോലും കയ്യടി നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്റ്റാര്‍ മാജിക് പരിപാടിയുമായുണ്ടായ വിവാദങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ നാലാം സീസണില്‍ എത്തിച്ചേക്കും.

വാവ സുരേഷ് ആണ് പ്രവചിക്കപ്പെടുന്ന മറ്റൊരു മത്സരാര്‍ത്ഥി. പാമ്പു കടിയേറ്റ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ഈയ്യടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വാവയുടെ സാന്നിധ്യം ബിഗ് ബോസ് വീട്ടിലുണ്ടെങ്കില്‍ അ്ത് ഒരുപാട് പേരെ ഷോയിലേക്ക്് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റൊരു താരം രാഹുല്‍ ഈശ്വര്‍ ആണ്. ചാനല്‍ ചര്‍ച്ചകളിലൂടേയും തന്റെ വിവാദ പ്രസ്താവനകളിലൂടേയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. മലയാളി ഹൗസിലെ വിജയിയായിരുന്നു രാഹുല്‍ ഈശ്വര്‍.

സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കലിന്റെ പേരും സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്നുണ്ട്. സ്റ്റാര്‍ മാജിക് താരം നോബി കഴിഞ്ഞ സീസണില്‍ എത്തിയത് പോലെ ഇത്തവണ തങ്കച്ചന്‍ വിതുര ബിഗ് ബോസിന്റെ ഭാഗമാകുമെന്നും പറയപ്പെടുന്നു. സ്റ്റാര്‍ മാജിക് താരം ലക്ഷ്മി പ്രിയയുടെ പേരും ഉയരുന്നുണ്ട്.