ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..; നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി നടി രേഷ്മ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതായി ആരാധകരെ അറിയിച്ച് നടി രേഷ്മ എസ് നായര്‍. വ്യക്തിപരമായി വിശദീകരിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ആരും ചോദിക്കരുത്. പിന്മാറ്റം ഇരു കുടുംബവും ചേര്‍ന്ന് എടുത്ത തീരുമാനമാണെന്ന് രേഷ്മ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് രേഷ്മ എസ് നായര്‍. താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത മുമ്പ് രേഷ്മ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വിവാഹനിശ്ചയത്തിന്റെ വിവരവും താരം പങ്കുവച്ചിരുന്നു. പങ്കാളിക്കൊപ്പമുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു രേഷ്മ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തില്‍ വരന്റെ മുഖം കാണിച്ചിരുന്നില്ല.

രേഷ്മയുടെ കുറിപ്പ്:

അറിയിപ്പ്: എല്ലാവര്‍ക്കും ഹായ്, ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ ഇത് തുറന്നു പറയുന്നത്. എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണങ്ങള്‍ക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീര്‍ത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്.

Read more

അതില്‍ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാന്‍ ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ദയവായി വിശദാംശങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിനെ മാനിക്കുന്നതിന് നന്ദി.