ആക്ഷന്‍ ചിത്രവുമായി വിജയ് ആന്റണി, ഒപ്പം സുരേഷ് ഗോപിയും രമ്യ നമ്പീശനും; 'തമിഴരശന്‍' ടീസര്‍

വിജയ് ആന്റണി നായകനാകുന്ന “തമിഴരശന്റെ” ടീസര്‍ പുറത്ത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിലൂടെ തമിഴിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഒരു ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രമ്യ നമ്പീശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സോനു സൂദ്, യോഗി ബാബു, ഭൂമിക, പ്രണവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബാബു യോഗീശ്വരന്‍ ഒരുക്കുന്ന ചിത്രം എസ്എന്‍എസ് മൂവീസിന്റെ ബാനറില്‍ എസ്. കൗസല്യ റാണിയാണ് നിര്‍മ്മിക്കുന്നത്.

ഇളയരാജ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആര്‍.ഡി രാജശേഖര്‍ ആണ്.