ടൈറ്റില്‍ പ്രഖ്യാപിക്കും മുമ്പ് സൂര്യയുടെ ലുക്ക് എത്തി; ആദ്യ ഷോട്ടുമായി കാര്‍ത്തിക് സുബ്ബരാജ്

കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ മുടി നീട്ടി വളര്‍ത്തി എയ്റ്റീസ് ഗെറ്റപ്പില്‍ സൂര്യ. നടന്റെ കരിയറിലെ 44-ാം ചിത്രമാണ് ഇത് എങ്കിലും സിനിമയുടെ ടൈറ്റില്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പഴയകാല ഗെറ്റപ്പിലുള്ള സൂര്യയുടെ ലുക്ക് വെളിപ്പെടുത്തുന്ന വീഡിയോയാണ് കാര്‍ത്തിക് സുബ്ബരാജ് പങ്കുവച്ചിരിക്കുന്നത്.

സ്‌നേഹം, ചിരി, യുദ്ധം എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും, കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംവിധായിക സുധ കൊങ്കരയ്‌ക്കൊപ്പമുള്ള സിനിമയുടെ ചിത്രീകരണം മാറ്റിവച്ചതോടെയാണ് കാര്‍ത്തിക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യ തീരുമാനിക്കുന്നത്. ആന്‍ഡമാന്‍ ആണ് പ്രധാന ലൊക്കേഷന്‍. മലയാളി താരങ്ങളായ ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം, സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കങ്കുവ’യാണ് സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Read more