മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രൺബിർ കപൂറിന് നോട്ടീസയച്ച് ഇ. ഡി. ഒക്ടോബർ ആറിന് മുൻപായി ഹാജരാവാനാണ് നിർദേശം. രൺബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ ദുബായിൽ വെച്ചായിരുന്നു മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പിന്റെ ഉടമ സൗരബിന്റെ 200 കോടി ചെലവഴിച്ചുള്ള ആഡംബര വിവാഹം.
ഗായകരായ ആത്തിഫ് അസ്ലം, രാഹത്ത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്ലാനി, ഭാരതി സിങ്, എല്ലി അവ്രാം, ഭാഗ്യ ശ്രീ, കൃതി ഖർബന്ദ, ന്നുസ്രത്ത് ബറൂച്ച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദർ സിങ് തുടങ്ങീ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 200 കോടിയിൽ ഭൂരിഭാഗവും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് പ്രമുഖർക്ക് വേണ്ടിയാണ് ചെലവഴിച്ചത്.
Read more
അടുത്തിടെ ചൂതാട്ട ആപ്പുമായി ബന്ധപ്പെട്ട 417 കോടി രൂപയുടെ വസ്തുവകകൾ ഇ. ഡി കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ചൂതാട്ട ആപ്പിന്റെ വിജയ പാർട്ടി നടന്നതായും, അതിൽ നിരവധി ഗായകരും തരങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തിരുന്നെന്നും, അവരെല്ലാം നിരീക്ഷണത്തിലാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.