ചന്ദനക്കുട നേര്‍ച്ചയ്‌ക്കെത്തി എ.ആര്‍ റഹ്‌മാന്‍; ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ ഓട്ടോയില്‍ കയറി മടക്കം

തനിക്ക് ചുറ്റും വളഞ്ഞ ആരാധകരില്‍ നിന്നും രക്ഷപ്പെടാനായി ഓട്ടോയില്‍ യാത്ര ചെയ്ത് സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദര്‍ഗയിലെ ചന്ദനക്കുട നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവമുണ്ടായത്.

മാസ്‌ക് ധരിച്ചാണ് റഹ്‌മാന്‍ നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രാര്‍ഥനകള്‍ നടത്തിയ ശേഷം റഹ്‌മാന്‍ പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനക്കൂട്ടമാണ് ദര്‍ഗയ്ക്ക് പുറത്തുണ്ടായിരുന്നത്. ആരാധകര്‍ക്കിടയിലൂടെ സ്വന്തം കാറിനടുത്ത് എത്താന്‍ ബുദ്ധിമുട്ടായതിനാലാണ് താരം ഓട്ടോ വിളിച്ച് യാത്ര ചെയ്തത്.

റഹ്‌മാന്‍ കയറിയ ഓട്ടോയെ നിരവധി പേര്‍ പിന്തുടരുകയും ചെയ്തു. ഓട്ടോയില്‍ കുറച്ചു ദൂരം മുന്നോട്ടു പോയതിന് ശേഷമാണ് താരം തന്റെ കാറിലേക്ക് കയറിയത്. അണ്ണാശാല ദര്‍ഗയിലെ ചന്ദനക്കുട നേര്‍ച്ചയില്‍ വര്‍ഷങ്ങളായി എ.ആര്‍ റഹ്‌മാന്‍ പങ്കെടുക്കാറുണ്ട്.

Read more

അതേസമയം, ‘ആടുജീവിതം’ സിനിമയുടെ ഓഡിയോ ലോഞ്ചിനായി കഴിഞ്ഞ ദിവസം എ.ആര്‍ റഹ്‌മാന്‍ കേരളത്തില്‍ എത്തിയിരുന്നു. പൃഥ്വിരാജ്-ബ്ലെസി കോമ്പോയില്‍ എത്തുന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.