ഗ്രാമിയിലെ റെഡ് കാര്‍പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍

62-ാമത് ഗ്രാമി അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പറ്റില്‍ ശ്രദ്ധ നേടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസും. ലൊസാഞ്ചല്‍സിലെ സ്റ്റാപ്പിള്‍സ് സെന്ററില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ സംഗീത ലോകത്തെ വന്‍താരങ്ങള്‍ എല്ലാവരും തന്നെ സന്നിഹിതരായിരുന്നു. പ്ലങ്കിംഗ് നെക് ലൈനോടു കൂടിയ ഒരു റാല്‍ഫ് ആന്‍ഡ് റൂസ്സോ ഓഫ് വൈറ്റ് ഗൗണ്‍ ആയിരുന്നു പ്രിയങ്കയുടെ വേഷം. ഡാര്‍ക്ക് ഗോള്‍ഡന്‍ നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് നിക് എത്തിയത്. ജോനാസ് സഹോദരന്മാരും അവരുടെ ഭാര്യമാരും ചടങ്ങിലെത്തിയിരുന്നു.

മികച്ച ട്രഡീഷല്‍ ആര്‍ ആന്റ് ബി പെര്‍ഫോര്‍മന്‍സ്, മികച്ച സോളോ പെര്‍ഫോര്‍മന്‍സ്, മികച്ച അര്‍ബാന്‍ കണ്ടപററി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ അമേരിക്കന്‍ ഗായിക ലിസോ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച നവാഗത ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് പുറമെ സോംഗ്ഓഫ് ദ ഇയര്‍, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, പുരസ്‌കാരങ്ങള്‍ ബില്ലി എലിഷ് നേടി. 18-ാം വയസ്സിലാണ് ബില്ലിയുടെ ഗ്രാമി നേട്ടം.

View this post on Instagram

Tassel fun. #grammys

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

This guy. #Grammys2020

A post shared by Priyanka Chopra Jonas (@priyankachopra) on

Image result for priyanka chopra grammy awards"

Image result for priyanka chopra grammy awards"

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചാണ് പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്.