‘നോ ടൈം ടു ഡൈ’; റിലീസ് വീണ്ടും നീട്ടി ബോണ്ട് ചിത്രം

ഡാനിയല്‍ ക്രേയ്ഗ് നായകനായെത്തുന്ന  ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് തിയതി വീണ്ടും നീട്ടി.  വീണ്ടും  കൊവിഡ് വ്യാപനം കൂടിയതിനെ തുടര്‍ന്നാണ്. റിലീസ് മാറ്റിയിരിക്കുന്നത് ഏപ്രില്‍ രണ്ടിലേക്കാണ്.

ഡാനിയല്‍ ക്രേയ്ഗ് ബോണ്ടിനെ അവതരിപ്പിക്കുന്ന അവസാന ചിത്രമാണ് ഇത്. കൂടാതെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന ജെയിംസ് ബോണ്ടിനെ അല്ല സിനിമയിലെ ആദ്യ രംഗങ്ങളില്‍ കാണാന്‍ സാധിക്കുക ജമൈക്കയില്‍ വിശ്രമ ജീവിതത്തിലുള്ള ജെയിംസ് ബോണ്ടിനെയാണെന്നതും പ്രത്യേകതയാണ്.

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റാമി മല്ലിക് ആണ് സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് നവംബറിലായിരിക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം.ക്രേഗിന്റെ അവസാനമായി ഇറങ്ങിയ ബോണ്ട് ചിത്രം സ്പെക്ട്രയാണ്.