ആളും ആരവവുമില്ലാതെ  72-ാമത് എമ്മി അവാർഡ്സ് ; പി.പി.ഇ കിറ്റ് ധരിച്ച് പുരസ്കാരം നൽകി ; വീഡിയോ

മികച്ച ടെലിവിഷൻ പരിപാടികള്‍ക്കായി വർഷാവർഷം നൽകി വരുന്ന 72ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ്  മൂലം ഓൺലൈനായി സംഘടിപ്പിക്കുകയായിരുന്നു.

വിജയികൾക്ക് മാസ്കും പിപിഇ കിറ്റും ധരിച്ചെത്തിയ ആളുകളാണ് പുരസ്കാരം സമ്മാനിച്ചത്.

എച്ച്ബിഒയുടെ സസ്സെഷൻ ആണ് മികച്ച ഡ്രാമ സീരിസ്. ഇതേ സീരിസിലൂടെ ജെറെമി സ്ട്രോംഗ് മികച്ച നടനായും ആൻഡ്രിജി പരേഖ് മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും നേടി. തിരക്കഥ ജെസി ആംസ്ട്രോംഗ്.

ലോസ്ആഞ്ചൽസ് തിയേറ്ററിൽ ജിമ്മി കിമ്മെൽ ആണ് അവതാരകനായി എത്തിയത്.

മികച്ച സഹനടി ജൂലിയ ഗാർനെർ. (സീരിസ് ഒസാർക്)

മികച്ച സഹനടൻ ബില്ലി ക്രുഡപ്പ് ( സീരിസ് ദ് മോർണിംഗ് ഷോ)

മികച്ച നടി സെന്‍ഡായാ (സീരിസ് യുഫോറിയ)

https://www.facebook.com/jimmykimmel/videos/814182002456018/