‘കളി ആര്‍ക്ക് വേണമെങ്കിലും ആവാം, എന്നാല്‍ സിംഹാസനം രാജാവിനായിരിക്കും’; 150 കോടി നേടി ദര്‍ബാര്‍

Advertisement

150 കോടി കളക്ഷനുമായി രജനികാന്തിന്റെ ‘ദര്‍ബാര്‍’. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒന്‍പതിനാണ് തിയേറ്ററുകളിലെത്തിയത്.

‘കളി ആര്‍ക്ക് വേണമെങ്കിലും ആവാം, എന്നാല്‍ സിംഹാസനം രാജാവിനായിരിക്കും” എന്ന കുറിപ്പോടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് 150 കോടി ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് കുറിച്ചത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പോരാടുന്ന ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറായുള്ള രജനിയുടെ ഊര്‍ജസ്വലമായ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.