സംയുക്തയുടെ സിനിമയിലേയ്ക്കുള്ള മടങ്ങിവരവ് താമസിക്കുന്നത് എന്തുകൊണ്ട്? വെളിപ്പെടുത്തലുമായി ബിജു മേനോൻ

സംയുക്ത വർമ്മ സിനിമയിലേയ്ക്ക് തിരിച്ചു വരുമോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നൽകി നടൻ ബിജു മേനോൻ. കേരള കൗമു​ദിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്. സി​നി​മ​യി​ലേ​ക്ക് ​തി​രി​ച്ചു​വ​ര​വ് ​പ്ര​തീ​ക്ഷി​ക്കാ​മോ​ എന്ന അവതാരകന്റെ ചോദ്യത്തിന്  സം​യു​ക്ത ​ഇ​പ്പോ​ഴും​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ടന്നാണ്  ബിജു മേനോൻ മറുപടി നൽകിയത്.

സ​ത്യ​ത്തി​ൽ​ ​ഇ​നി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്നു​ള്ള​ ​ആ​ലോ​ച​ന​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ന​ട​ന്നി​ട്ടി​ല്ലെന്നും നടൻ പറഞ്ഞു. ഒ​രു​ ​പ​ര​സ്യം​ ​വ​ന്ന​പ്പോ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​തോ​ന്നി​യ​ത് ​കൊ​ണ്ടാ​ണ് ​സം​യു​ക്ത​ ​അ​ത് ​ചെ​യ്ത​ത്.​ ​അ​ന്നും​ ​ഇ​ന്നും​ ​സി​നി​മ​ ​ചെ​യ്യി​ല്ല​ ​എ​ന്ന​ ​ചി​ന്ത​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​പ​റ്റി​യ​ ​വേ​ഷ​ങ്ങ​ൾ​ ​വ​രാ​ത്ത​ത് ​കൊ​ണ്ട് ​ചെ​യ്തി​ല്ല​ ​എ​ന്നു​ ​പ​റ​യുന്നതാണ് നല്ലത്.

സം​യു​ക്ത ​ഇ​പ്പോ​ഴും​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ട്.​   ​ഇ​നി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്നു​ള്ള ഒരു​ ​ആ​ലോ​ച​ന​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​വന്നി​ട്ടി​ല്ല എന്ന് പറയുന്നതാകും സത്യം.​ ​സിനിമകൾ ചെ​യ്യും​ ​എ​ന്ന​ ​ഉ​റ​പ്പും​ ​ഇ​ല്ല,​ ​ചെ​യ്യി​ല്ല​ ​എ​ന്ന​ ​വാ​ശി​യു​മി​ല്ല.​ ​

Read more

ര​ണ്ടു​പേ​രും​ ​സി​നി​മ​യി​ലാ​കു​മ്പോ​ൾ​ ​മ​ക​ൻ​ ​ദ​ക്ഷി​ന് ​മി​സ് ​ചെ​യ്യു​ന്ന​ ​കു​റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്ന് ​മ​ന​സിലാ​ക്കി​യ​തു കൊണ്ടാണ് സം​യു​ക്ത  ​സി​നി​മ​യി​ൽ​ ​നി​ന്നും​ ​​ ​മാ​റി​ ​നി​ൽ​ക്കു​ന്ന​തെന്നും ബിജു മേനോൻ​  പറഞ്ഞു.​