അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാള്‍ ഏറെ ഇഷ്ടമാണ്; മോഹൻലാലിനെ കുറിച്ച് മകൾ

ചോക്ലേറ്റ് കേക്കിനേക്കാൾ ഇഷ്ടമാണ് അച്ഛനെ എന്ന് മോഹൻലാലിന്റെ മകൾ  വിസ്മയ.

ഹാപ്പി 60 അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാള്‍ ഏറെ ഇഷ്ടമാണ് എന്നാണ് വിസ്മയ കുറിച്ചത്. മോഹന്‍ലാലിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൂടാതെ തന്റെ ചോക്ലേറ്റ് കേക്കിനോടുള്ള ഇഷ്ടം കാണിക്കുന്നതിനായി കുട്ടിക്കാല ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും താരത്തിന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് ആശംസകൾ നേരുമ്പോൾ വ്യത്യസ്തമായ രീതിയിൽ വിസ്മയ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് താരരാജാവിന് ആശംസകൾ നേരുന്നത്.

ലോക് ഡൗൺ മൂലം വിസ്മയക്ക് ഇത്തവണ അച്ഛനോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ സാധിച്ചില്ല. വിസ്മയ തായ് ലാൻഡിൽ ആണ് ഉള്ളത്. മോഹൻലാലും ഭാര്യയും മകൻ പ്രണവും ചെന്നൈയിലെ വീട്ടിലും അമ്മ കൊച്ചിയിലും ആണ് ഉള്ളത്.