ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ഞാന്‍ നെഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം; വിനോദ് കോവൂരിന്റെ കുറിപ്പ്

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ചുള്ള നടന്‍ വിനോദ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “നിഴല്‍” ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പ് നടത്തിയ കോവിഡ് ടെസ്റ്റിനെ കുറിച്ചാണ് വിനോദ് കോവൂര്‍ പറയുന്നത്. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന താന്‍ നെഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോഴുള്ള സന്തോഷമാണ് നടന്‍ പറയുന്നത്.

വിനോദ് കോവൂരിന്റെ പോസ്റ്റ്:

എറണാകുളത്ത് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ കഥാപാത്രങ്ങളാകുന്ന “നിഴല്‍” എന്ന ചിത്രത്തിന്റെ പുതുമയാര്‍ന്ന ലൊക്കേഷന്‍ കാഴ്ച്ച. കോവിഡ് കാലം ടെക്‌നീഷ്യന്‍മാര്‍ക്ക് സമ്മാനിച്ച പുതുമയാര്‍ന്ന യൂണിഫോം. ലോക്ഡൗണ്‍ നിയമങ്ങള്‍ എല്ലാം പാലിച്ച് കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത്.

ഇന്ന് ഷൂട്ടിംഗില്‍ പ്രവേശിക്കാന്‍ ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റ് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. റിസള്‍ട്ടറിയാന്‍ ഹൃദയമിടിപ്പോടെ കാത്തിരുന്ന 4 മണിക്കൂര്‍, ഒടുവില്‍ റിസള്‍ട്ട് വന്നു ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാന്‍ നെഗറ്റീവ് ആണെന്ന്. എസ്എസ്എല്‍എസി പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിനേക്കാള്‍ സന്തോഷമായിരുന്നു ആ നിമിഷത്തില്‍.

ഈ സിനിമയുടെ ലൊക്കേഷനിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് നെഗറ്റീവ് എന്നറിഞ്ഞിട്ടാണ് എത്തിയിരിക്കുന്നത്. നോക്കണേ, കൊറോണ എന്ന് പേരുള്ള ഒരു സൂഷ്മാണു ഈ ലോകത്ത് വരുത്തിയ മാറ്റങ്ങള്‍. വല്ലാത്തൊരു ലോകം.

https://www.facebook.com/vinod.kovoor/posts/3829518343754366