'സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നാറി നിനക്ക്... എന്തായി നിന്റെ മറ്റേ കേസ്..'; അധിക്ഷേപ കമന്റ്, ഒടുവില്‍ മറുപടിയുമായി വിനായകന്‍

സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് വ്യത്യസ്തമായ രീതിയില്‍ നടന്‍ വിനായകന്‍ പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്ന അധിക്ഷേപ മെസേജിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. രതീഷ് നാരായണന്‍ എന്ന യുവാവ് അയച്ച മെസേജാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്.

”സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നാറി നിനക്ക്… നിന്നെ പോലെ ചെറ്റത്തരം അങ്ങേര് കാണിക്കില്ല.. Anyway case എന്തായി മറ്റേ മീ ടൂ..” എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.

സുരേഷ് ഗോപി ഒല്ലൂര്‍ പൊലീസ് എസ്ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയുടെ ഗൂഗിള്‍ സെര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് താരം പ്രതികരിച്ചിരുന്നു. ഇതോടെയാണ് താരത്തെ അധിക്ഷേപിച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകളും സന്ദേശങ്ങളും എത്തിയത്.

ദളിത് ആക്ടിവിസ്റ്റായ യുവതിയാണ് വിനായകന് എതിരെ മീടു ആരോപണം ഉന്നയിച്ചത്. യുവതിയോട് അപമര്യാദയായി പെരുമാറിയ പരാതിയില്‍ വിനായകന്‍ തെറ്റ് സമ്മതിച്ചിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഫോണില്‍ വിളിച്ച യുവതിയോട് അശ്ലീല ചുവയോടെ നടന്‍ സംസാരിച്ചതായിരുന്നു പരാതി.