അഭിനയത്തിന് പുറമേ സംഭാഷണ രചനയും നിര്‍മ്മാണവും വിജയ് സേതുപതി; ചെന്നൈ പളനി മാര്‍സ് ജൂലൈ 26ന്

മലയാളിയായ ബിജുവിശ്വനാഥ് സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ചെന്നൈ പളനി മാര്‍സിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വൃദ്ധന്റെ വേഷത്തിലാണ് നടന്‍ എത്തുന്നത്. ചെന്നൈ മാര്‍സിന്റെ സംഭാഷണ രചനയും നിര്‍മ്മാണവും വിജയ് സേതുപതി തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

എന്നാല്‍ ബിജു വിശ്വനാഥും മക്കള്‍സെല്‍വനും ഇതാദ്യമായല്ല ഒന്നിക്കുന്നത് മുമ്പ് ഓറഞ്ച് മിട്ടായി എന്ന ചിത്രം ഇരുവരും ചേര്‍ന്ന് ചെയ്തിട്ടുണ്ട്.

ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചെന്നൈ പളനി മാര്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. ചൊവ്വയാത്ര ആഗ്രഹിച്ച് ചെന്നൈയില്‍ നിന്ന് പഴനിയിലേക്ക് രണ്ട് യുവാക്കള്‍ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.