കമല്‍ഹാസന്റെ വില്ലനാകാന്‍ വിജയ് സേതുപതി?

കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം “ഇന്ത്യന്‍ 2″വില്‍ വിജയ് സേതുപതി വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സംവിധായകന്‍ ഷങ്കര്‍ ഇത് സ്ഥീരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും ഷൂട്ടിങ് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നുണ്ട്.

സിനിമയില്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിനിടെ സേതുപതി കമലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയതെന്നും തുടര്‍ന്ന് ഡേറ്റ് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന “തലൈവന്‍ ഇരുക്കിന്റന്‍” എന്ന ചിത്രത്തിലാണ് വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപിച്ചിട്ടില്ല. “ദളപതി 64″ന്റെ തിരക്കിലാണ് സേതുപതി ഇപ്പോള്‍.