വേണുവും ഷെയിന്‍ നിഗവും ഒന്നിക്കുന്നു; വരുന്നത് റിയലിസ്റ്റിക് ത്രില്ലര്‍

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം നായകന്‍. ഒരു റിയലിസ്റ്റിക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഐ.ടി കമ്പനി ജീവനക്കാരന്റെ വേഷത്തിലാകും ഷെയ്ന്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം തിരുവനന്തപുരത്ത് തുടങ്ങും. പൂര്‍ണമായും തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന  ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

വെയില്‍, ഖുര്‍ബാനി, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളാണ് ഷെയിനിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വലിയെ പെരുന്നാളാണ് ഷെയിനിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും.