പ്രേക്ഷകര്‍ക്ക് ക്രിഞ്ച് അടിച്ചോ? 'വര്‍ഷങ്ങള്‍ക്ക് ശേഷം' തകര്‍ത്തത് നിവിനോ? പ്രേക്ഷക പ്രതികരണം

ആദ്യ പ്രദര്‍ശനത്തിന് തന്നെ ഗംഭീര പ്രതികരണങ്ങള്‍ നേടി വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. നിവിന്‍ പോളിയുടെ അഴിഞ്ഞാട്ടം എന്ന കമന്റുകളാണ് ചിത്രത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം ആളുകളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഫീല്‍ ഗുഡ് സിനിമയാണ് ഇത് എന്നാണ് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നത്.

”ഈ സിനിമയെ നിങ്ങള്‍ക്ക് ക്രിഞ്ച്, പൈങ്കിളി അങ്ങനെ എന്ത് വേണമെങ്കിലും വിളിക്കാം. പക്ഷെ വിനീത് ശ്രീനിവാസന് ഓഡിയന്‍സിന്റെ പള്‍സ് എന്താണെന്ന് വ്യക്തമായി അറിയാം. വര്‍ഷങ്ങള്‍ക്ക് ശേഷം വിനീതിന്റെ മറ്റൊരു വിജയ സിനിമയാണ്. ധ്യാന്‍-പ്രണവ് കോമ്പോ സൂപ്പര്‍ ആണ്. നിവിന്‍ പോളിയാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”വിനീത് ശ്രീനിവാസന്‍ ബ്രാന്‍ഡ് തന്റെ കാലിബര്‍ വീണ്ടും വ്യക്തമാക്കുന്നു. നിവിന്‍ പോളി ഫുള്‍ ഫോമില്‍ തിരിച്ചെത്തി. പ്രണവ്, ധ്യാന്‍, ബേസില്‍, അജു എല്ലാവരും മികച്ചതാണ്. സംഗീതവും ചിത്രത്തിന്റെ മേക്കിംഗും സൂപ്പര്‍. ഇത് വിഷു ബ്ലോക്ബസ്റ്റര്‍ ആകും. മസ്റ്റ് വാച്ച്” എന്നാണ് മറ്റൊരു അഭിപ്രായം.

”സെക്കന്‍ഡ് ഹാഫില്‍ നിവിന്‍ പോളിയുടെ അഴിഞ്ഞാട്ടം. അയാള്‍ തിരിച്ചെത്തി. ധ്യാനിന്റെ ഗംഭീര പെര്‍ഫോമന്‍സ്. ചെറിയ പിഴവുകള്‍ വിനീതിന് സംഭവിച്ചെങ്കിലും സംഗീതവും കാമിയോ റോള്‍ കൊണ്ടും ശരിയായി അത് മറച്ചിട്ടുണ്ട്” എന്നിങ്ങനെയാണ് എക്‌സില്‍ എത്തിയ വേറൊരു അഭിപ്രായം.

മികച്ച അഭിപ്രായങ്ങള്‍ നേടുന്നതിനിടെയും ‘ഹൃദയം’ പോലൊരു സാധാ പടം എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് നിര്‍മാണം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.