'ലോകത്തുളള എല്ലാ ആണ്‍കുട്ടികളും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്..'; ഐശ്വര്യയോട് അവതാരകന്‍, കൗണ്ടറുമായി തൃഷ, വീഡിയോ

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ സെപ്റ്റംബര്‍ 30ന് റിലീസിന് ഒരുങ്ങുകയാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, പ്രഭു, റഹ്‌മാന്‍, വിക്രം പ്രഭു, ജയറാം, റിയാസ് ഖാന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അഭിനേതാക്കള്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഐശ്വര്യ റായ്, തൃഷ എന്നിവരുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വേദിയില്‍ നില്‍ക്കുന്ന ഐശ്വര്യയോട് ‘ലോകത്തുളള എല്ലാ തെലുങ്കു ആണ്‍കുട്ടികളും നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നത്’ യൂ ആര്‍ വൗ’ എന്നാണെന്ന് അവതാരകന്‍ പറയുന്നുണ്ട്.

ഇതിനു മറുപടിയെന്നോണം തൃഷ പറയുന്നത് ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും അങ്ങനെ തന്നെയാണ് എന്നാണ്. ഇതുകേട്ട് സന്തോഷത്തോടെ പുഞ്ചിരിക്കുന്ന ഐശ്വര്യയെ വീഡിയോയില്‍ കാണാനാകും. ഐശ്വര്യയുമായുളള സുഹൃത്ത് ബന്ധത്തെ കുറിച്ച് തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇരുവരും ഒന്നിച്ചുളള ഒരു സെല്‍ഫി ചിത്രവും ഏറെ വൈറലായിരുന്നു. ചിത്രത്തില്‍ എതിര്‍ കഥാപാത്രങ്ങളായാണ് ഇവര്‍ വേഷമിടുന്നത്. കുന്ദവി എന്ന രാജകുമാരിയായി തൃഷ എത്തുമ്പോള്‍ നന്ദിനി എന്ന രാജകുമാരി ആയാണ് ഐശ്വര്യ റായ് ചിത്രത്തില്‍ എത്തുന്നത്.