'കണ്ടം കളി അഥവാ കള്ളക്കള്ളി', ആദ്യ ഓവറിലേ ജയിക്കേണ്ടതായിരുന്നു; വീഡിയോയുമായി ടൊവിനോ

കണ്ടം ക്രിക്കറ്റിന്റെ രസകരമായ വീഡിയോയുമായി നടന്‍ ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുനന്ത്. ‘കണ്ടം കളി അഥവാ കള്ളക്കള്ളി’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ടൊവിനോ കുറിച്ചിരിക്കുന്നത്. താരം ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ വന്നു നില്‍ക്കുന്ന നാട്ടുകാരെയും വീഡിയോയില്‍ കാണാം.

ടൊവിനോ ഉള്‍പ്പെടുന്ന ടീമാണ് കളിയില്‍ ജയിച്ചത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഇതിനു മുമ്പുള്ള മത്സരത്തില്‍ താരം റണ്‍സ് എടുക്കാതെ ഔട്ടായ കാര്യം സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇത്ര നന്നായി കളിക്കുമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സിസിഎല്ലിന് പോകാതിരുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Read more

അതേസമയം, ഡാര്‍വിന്‍ കുര്യാകോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇത് കൂടാതെ ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.