‘ടിക് ടോക്കിലെത്തി നയന്‍താര’; നടിയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി വൈറല്‍

തൊടുപുഴക്കാരി ‘ഐശ്വര്യ റായ്’ക്ക് പിന്നാലെ ടിക് ടോക്കില്‍ വൈറലായി നയന്‍താരയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി. തൃശൂര്‍ക്കാരി മിതു വിജില്‍. നയന്‍താരയെ അനുകരിച്ചു കൊണ്ടുള്ള മിതുവിന്റെ ടിക് ടോക് വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നയന്‍താരയുടെ ഹിറ്റ് വേഷങ്ങളെ അനുകരിച്ചാണ് മിതു വിജില്‍ വൈറലായത്. വിജയ് നായകനായ ‘വില്ല്’ എന്ന സിനിമയിലെ ‘ധീം തനക്ക ധില്ലാന…’ എന്ന പാട്ടിനൊപ്പമുള്ള നയന്‍സിന്റെ ഭാവാഭിനയം അവതരിപ്പിച്ച മിതുവിന്റെ വീഡിയോ ഏറേ വൈറലായിരുന്നു.

കൂടാതെ പുതിയ നിയമത്തിലെ വാസുകിയെയും ഇരുമുഖനിലെ മീരയെയും എല്ലാം മിതു കലക്കനായി ടിക് ടോക്കിലൂടെ പുനരവതരിപ്പിച്ചു.