എതിരാളികളില്ലാതെ സല്‍മാന്‍ ; മുന്നൂറുകോടി ക്ലബില്‍ 'ടൈഗര്‍ സിന്ധാ ഹേ' യും

ബോളിവുഡില്‍ എതിരാളികളില്ലാതെ വിജയചിത്രങ്ങളുമായി സല്‍മാന്‍ ഖാന്റെ തേരോട്ടം. പുതിയ ചിത്രമായ “ടൈഗര്‍ സിന്ധാ ഹേ” യുടെ കളക്ഷന്‍ 300 കോടി പിന്നിട്ടതോടെ മൂന്നൂറ് കോടി ക്ലബില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുള്ള നടനായി സല്‍മാന്‍.
സല്‍മാന്‍ ഖാനും കത്രീന കൈഫുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.16 ദിവസങ്ങളിലെ വരുമാനം കൊണ്ടാണു “ടൈഗര്‍ സിന്ധാ ഹേ” 300 കോടി പിന്നിട്ടത്.

ഗുസ്തിക്കാരന്റെ കഥ പറഞ്ഞ സുല്‍ത്താന്‍, ഇന്ത്യയിലെത്തിയ പാക് ബാലികയെ തിരിച്ചെത്തിക്കാന്‍ കഷ്ടപ്പെടുന്ന യുവാവിന്റെ കഥയായ ബജ്‌റംഗി ഭായിജാന്‍ എന്നിവയാണ് ക്ലബിലുള്ള മറ്റു സല്‍മാന്‍ ചിത്രങ്ങള്‍. വിദേശത്തും ചിത്രങ്ങള്‍ സാമ്പത്തിക വിജയം കൊയ്തു.

മുന്നൂറുകോടി ക്ലബിലെത്തിയ അഞ്ചു ബോളിവുഡ് ചിത്രങ്ങള്‍;

പികെ (2014 -അമീര്‍ഖാന്‍) 340.8

ബജ്‌റംഗി ഭായ്ജാന്‍ (2015- സല്‍മാന്‍ ഖാന്‍) 320.34

സുല്‍ത്താന്‍ (2016 – സല്‍മാന്‍ ഖാന്‍)300.45

ദംഗല്‍ (2016 – അമീര്‍ഖാന്‍) 387.38

ടൈഗര്‍ സിന്ധാ ഹേ (2017- സല്‍മാന്‍ഖാന്‍) 300.89 (ഇതുവരെ)