ബെസ്റ്റ് വേ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അനൂജ് ഷാജിയുടെ നിര്‍മ്മാണത്തില്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, എംഎ നിഷാദ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മുട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.
അടവുകള്‍ അവസാനിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രം നമ്മുടെ നാട്ടിലെ പോലീസ്- ഭരണകൂട വ്യവസ്ഥകള്‍ മുഖ്യധാരയില്‍ ഇല്ലാത്ത മനുഷ്യരുടെ ജീവതത്തെ എങ്ങിനെ ബാധിക്കുന്നു എന്നു പറയുന്നു.
പൊളിറ്റിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. മേഘ തോമസ്, ആരാധ്യ ആന്‍, ജാഫര്‍ ഇടുക്കി, സുനില്‍ സു?ഗത, സുധീര്‍ കരമന,ജയകൃഷ്ണന്, സാജു നവോദയ, പ്രജോദ് കലാഭവന്‍,അഭിജ, സരിത കുക്കു, ജോളി ചിറയത്ത്,ലാലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിനു കുര്യനാണ് ഛായാ?ഗ്രഹണം. എഡിറ്റര്‍- സാജന്. സംഗീതവും പശ്ചാത്തല സംഗീതവും ബിജിബാല്‍ നിര്‍വഹിക്കുമ്പോള്‍ ഹരിനാരായണന്, പിഎന്‍ആര്‍ കുറുപ്പ് എന്നിവര്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്. കോ ഡയറക്ടര്‍- പ്രകാശ് കെ മധു, കലാസംവിധാനം- പ്രദീപ് എം.വി, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- റിനോയ്, സൗണ്ട് ഡിസൈനര്‍- ഡാന്‍ ജോസ്, സ്റ്റില്‍സ്- നിദാദ്. പിആര്‍ഒ- എഎസ് ദിനേശ്. സോഷ്യല്‍ മീഡിയ പ്രമോഷന്- ഒബ്സെക്യൂറ. ചിത്രത്തിന്റെ പിആര്‍ സ്റ്റാറ്റജിയും മാര്‍ക്കറ്റിംഗും നിര്‍വഹിക്കുന്നത് കണ്ടന്റ് ഫാക്ടറി മീഡിയ ആണ്.